മുംബൈ: പത്ത് പുതുമുഖങ്ങളെക്കൂടി ഉള്‍പ്പെടുത്തി മഹാരാഷ്‌ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭ വികസിപ്പിച്ചു. ഇതില്‍ ആറ് മന്ത്രിമാര്‍ ബിജെപിയില്‍ നിന്നും നാലുപേര്‍ സഖ്യകക്ഷികളില്‍ നിന്നുമാണ്. ബിജെപി നേതാവ് പാണ്ഡുരംഗ് ഫണ്ട്കര്‍, സുഭാഷ് ദേശ്മുഖ്, ജയകുമാര്‍ റാവേല്‍, സംമ്പാജി നിലങ്ങേക്കര്‍ എന്നിവരാണ് ക്യാബിനറ്റ് മന്ത്രിമാര്‍.
ആഭ്യന്തര സഹമന്ത്രിയായിരുന്ന രാം ഷിന്‍ഡേയെ ക്യാബിനറ്റ് മന്ത്രിയായി ഉയര്‍ത്തി. രാഷ്‌ട്രീയ സമാജ്പക്ഷത്തിലെ മഹാദേ ജാന്‍കര്‍ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയില്‍ നിന്നുള്ള രവീന്ദ്ര ചവാന്‍, മദന്‍ യെരാവര്‍, സ്വാഭിമാന്‍ ഷെത്കരി സംഘടന്‍ നേതാവ് സഹാബു ഖോട്ട്, ശിവസേനയിലെ അരുണ്‍ ഖോദ്കര്‍, ഗുലാബ്രോ പാട്ടില്‍ എന്നിവര്‍ സഹമന്ത്രിമാരാണ്. 21 മാസമായ ഫഡ്‌നാവിസ് മന്ത്രിസഭയുടെ ആദ്യവികസനമാണിത്.
















