മുംബൈ: വിവാദ ഇസ്ലാം മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ പിന്തുണച്ച് ജമ്മു കശ്മീരില്‍ അനുയായികള്‍ രംഗത്ത്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലുണ്ടായ ഭീകരാക്രമണത്തിന് മൂലകാരണമായത് സക്കീറിന്റെ പ്രസംഗങ്ങളാണെന്ന് പറഞ്ഞിരുന്നു. സക്കീര്‍ നായിക് നിങ്ങളെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു.
കശ്മീര്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നു എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് സക്കീര്‍ അനുയായികള്‍ തെരുവിലിറങ്ങിയത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചിരുന്നു.
ഈ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് അനുയായികള്‍ രംഗത്തിറങ്ങിയത്. സക്കീര്‍ നായിക്കിനെപറ്റി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു.
















