കണ്ണൂര്‍: ഇന്ത്യന്‍ സീമാന്‍മാര്‍ക്ക് അടിസ്ഥാന ശമ്പളം 41,219 രൂപയാക്കുക, ശരിയായ വിധത്തില്‍ ക്രമീകരിച്ച് ജോലി നല്‍കുക, വിരമിച്ച സീമാന്‍മാര്‍ക്ക് കുറഞ്ഞത് അയ്യായിരം രൂപ പെന്‍ഷന്‍ നല്‍കുക, വിരമിച്ചവര്‍ക്ക് രോഗശുശ്രൂശക്ക് ധനസഹായവും യാത്രാചെലവും നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 11 ന് കാലത്ത് പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ കൊച്ചി എംഎംഡി ഓഫീസിന് മുന്നില്‍ സീമാന്‍മാരുടെ സംഘടനയായ ഫോര്‍വേര്‍ഡ് സീമാന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യയും ആള്‍ ഇന്ത്യ റിട്ടയര്‍ഡ് സീഫെയറേഴ്‌സ് ഫെഡറേഷനും സംയുക്തമായി നിരാഹാരസത്യഗ്രഹം നടത്തും. വിരമിച്ചതിന് ശേഷം പെന്‍ഷന്‍ ആനുകൂല്യങ്ങളൊന്നുമില്ലാതെ ദുരിതമനുഭവിക്കുന്ന സീമാന്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് സീമാന്‍മാരുടെ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. ആരോഗ്യം പൂര്‍ണമായും തൃപ്തികരമല്ലെങ്കില്‍ ഈ മേഖലയില്‍ ജോലി ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ 60 വയസ്സാണ് പെന്‍ഷന്‍ പ്രായമെങ്കിലും അമ്പത് കഴിഞ്ഞാല്‍ തന്നെ മേഖലയില്‍ ജോലി ചെയ്യുന്ന സീമാന്‍മാരെല്ലാവരും വിരമിക്കും. പിന്നീടുള്ള ഇവരുടെ ജീവിതം കാര്യമായ വരുമാനമൊന്നുമില്ലാതെ പ്രയാസകരമായിരിക്കും. പത്രസമ്മേളനത്തില്‍ പി.പി.ഭാസ്‌കകന്‍, കെ.രാമചന്ദ്രന്‍, ഇ.വി.രവീന്ദ്രന്‍, ഗോപാലന്‍, അബ്ദുള്‍ഹക്ക് എന്നിവര്‍ പങ്കെടുത്തു.
















