ന്യൂദല്‍ഹി: പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളില്‍പ്പെട്ടവര്‍ക്ക് പെട്രോളിയം ഉല്‍പ്പങ്ങളുടെ ഡീലര്‍ഷിപ്പ് തുടങ്ങുന്നതിന് കുറഞ്ഞ നിരക്കില്‍ സ്ഥലം ലഭ്യമാക്കണമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.
എണ്ണ വിതരണക്കമ്പനികള്‍ ഈ ഭൂമി സര്‍ക്കാരില്‍ നിന്നും പാട്ടത്തിന് എടുത്ത് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി, പ്രവര്‍ത്തന മൂലധനവും വായ്‌പയായി ലഭ്യമാക്കും. ഇത്തരത്തില്‍ ആദ്യഘട്ടത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളില്‍പ്പെട്ട 3,745 പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കും.
2014-15 ല്‍ 5,994 സ്ഥലങ്ങള്‍ ഈ ആവശ്യത്തിനു വേണ്ടി പരസ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ 2,906 സ്ഥലങ്ങള്‍ക്ക് മാത്രമേ ആവശ്യക്കാര്‍ ഉണ്ടായിരുന്നുള്ളൂ. 3,808 സ്ഥലങ്ങള്‍ ഏറ്റെടുക്കാന്‍ ആരുമുണ്ടായിരുില്ല. 658 എണ്ണത്തില്‍ അനുമതിപത്രം നല്‍കിയെങ്കിലും സ്ഥലത്തിന്റെ ദൗര്‍ലഭ്യം മൂലം ഔട്ട്‌ലെറ്റുകള്‍ തുറക്കാനായില്ല.
















