Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അങ്കണവാടി കെട്ടിടം നടപടികള്‍ വേഗത്തിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 09:14 pm IST
inErnakulam

കൊച്ചി: സംസ്ഥാനത്തെ കെട്ടിടമില്ലാത്ത അങ്കണവാടികള്‍ക്ക് അതു നിര്‍മിച്ചു നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി അറിയിച്ചു. എറണാകുളം കളക്ടറേറ്റ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം പത്രസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

അംഗങ്ങളായ മീന കുരുവിള, നസീര്‍ ചാലിയം എന്നിവരും പങ്കെടുത്തു. കമ്മീഷന്റെ വിവിധയിടങ്ങളില്‍ നടത്തിയ സിറ്റിംഗുകളില്‍ ലഭിക്കുന്ന പരാതികളില്‍ ഏറെയും അങ്കണവാടികള്‍ സംബന്ധിച്ചാണ്. കമ്മീഷന്റെ ഇടപെടലിനെത്തുടര്‍ന്ന് ഇതിനകം അനവധി കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളതായി അവര്‍ പറഞ്ഞു. വെറുതെ കിടക്കുന്ന സ്ഥലമുണ്ടെങ്കില്‍ അത് ഏറ്റെടുത്ത് അവിടെ കെട്ടിടം നിര്‍മിക്കാന്‍ നടപടിയെടുക്കണമെന്നു പഞ്ചായത്തുകളോടും നിര്‍ദേശിച്ചിട്ടുണ്ട്.

കെട്ടിടമില്ലാത്ത ഇടങ്ങളില്‍ മതിയായ വാടകയ്‌ക്ക് പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. തീരമേഖലയിലെ അംഗനവാടികളില്‍ വൈദ്യുതി കണക്ഷനായി ഐസിഡിഎസ് ഓഫീസറുടെ ശിപാര്‍ശയില്‍ അത് അനുവദിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. അതുപോലെ കുട്ടികളുടെ ജീവനു ഭീഷണിയായി കെട്ടിടങ്ങളുടെ സമീപത്തു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കുന്നതിന് അതതു പഞ്ചായത്തുകള്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി.

12 പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. ആലുവ ശ്രീമൂലനഗരം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് നടപ്പുവഴിയൊരുക്കാന്‍ മുമ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി വിധി വരുന്നതുവരെ താത്കാലികമായി ഉടന്‍ നടപടിയെടുക്കാന്‍ ആര്‍ഡിഒയ്‌ക്കു നിര്‍ദേശം നല്‍കി. കുട്ടികള്‍ ഏണി വച്ച് മതില്‍ കടന്ന് സ്‌കൂളില്‍ പോകുന്ന പത്രവാര്‍ത്ത കണ്ട് കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഭൂവുടമ വഴങ്ങുന്നില്ലെങ്കില്‍ സിവില്‍ കേസ് നടപടികള്‍ സ്വീകരിക്കാന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററോടു നിര്‍ദേശിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

നെടുമ്പാശേരി പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ഒരു കുട്ടിക്ക് പോലീസ് മര്‍ദനമേറ്റുവെന്ന പരാതി ഇന്നലെ പരിഗണനയ്‌ക്ക് എടുത്തുവെങ്കിലും പരാതിക്കാര്‍ ഹാജരായില്ല. എന്നാല്‍ ഈ കേസില്‍ മര്‍ദനം നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കമ്മീഷന്‍ വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കായി സാക്ഷികളോടു ഹാജരാകാന്‍ ആവശ്യപ്പെട്ട് വാറന്റ് അയയ്‌ക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.

തേവര ഫിഷറീസ് സ്‌കൂളില്‍ സുനാമി ഫണ്ടില്‍പ്പെടുത്തി ഇനിയും പൂര്‍ത്തിയാകാത്ത കെട്ടിടം പൂര്‍ത്തിയാക്കി കൈമാറാന്‍ കൊച്ചി കോര്‍പറേഷന് നിര്‍ദേശം നല്‍കി. പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ സാമൂഹ്യ വിരുദ്ധ ശല്യമുണ്ടെന്നു പരാതി ലഭിച്ചിരുന്നു. ഈ സ്‌കൂളില്‍ കമ്മീഷന്‍ മുമ്പ് പരിശോധന നടത്തിയിരുന്നു. നിശ്ചിത സമയ പരിധിക്കുള്ളില്‍ കെട്ടിടം പണി പൂര്‍ത്തിയാക്കണം.

സിബിഎസ്ഇ സ്‌കൂളില്‍ ചോദ്യപേപ്പര്‍ മാറിപ്പോയതിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന സംഭവത്തില്‍ സിബിഎസ്ഇ അധികൃതരോടു നേരിട്ടു ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. വെങ്ങോലയില്‍ പഞ്ചായത്തിന്റെ അംഗനവാടി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് തേടാന്‍ കമ്മീഷന്‍ തീരുമാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

News

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.