തിരുവനന്തപുരം: സേവാഭാരതി വട്ടിയൂര്‍ക്കാവ് യൂണിറ്റിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷിക പൊതുസമ്മേളനം ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം അദ്ധ്യക്ഷന്‍ സ്വാമി വ്രതാനന്ദ ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പാലിയേറ്റിവ് കെയര്‍ ഉദ്ഘാടനം കോന്നി സേവാകേന്ദ്രം ഡയറക്ടര്‍ സി.എസ്. മോഹന്‍ നിര്‍വ്വഹിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡി. വിജയന് മുഖ്യ പ്രഭാഷണം നടത്തി. ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ്, പ്രചാര്‍ പ്രമുഖ് വി. സുധാകരന്, ജനറല്‍ ആശുപത്രി ഹെഡ്നേഴ്സ് ശര്‍മ്മിള, നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി. ഗിരികുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗര്‍ പ്രസിഡന്റ് എസ്. മോഹനകുമാര്‍ ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് രവി കാച്ചാണി സ്വാഗതവും സെക്രട്ടറി എ. വിനുകുമാര്‍ നന്ദിയും പറഞ്ഞു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനവും 19 അംഗം ഭരണസമിതിയെയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: