തിരുവനന്തപുരം: കുന്നുകുഴി എന്‍എസ്എസ് കരയോഗത്തിന്റെ വിശേഷാല്‍ പൊതുയോഗം തിരുവനന്തപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി റ്റി.എസ്. നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ഗോപിനാഥന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി കെ.പി. പരമേശ്വരനാഥ്, നഗരസഭാ ടൗണ്‍പ്ലാനിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍. സതീഷ്‌കുമാര്‍, വനിതാസമാജം സെക്രട്ടറി രതി സതീഷ്, കരയോഗം വൈസ്പ്രസിഡന്റ് എം.ജി. രാജേന്ദ്രപ്രസാദ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.ജി. രാജേന്ദ്രപ്രസാദ് (പ്രസിഡന്റ്), കെ.പി. പരമേശ്വരനാഥ് (സെക്രട്ടറി), ജി. കൃഷ്ണകുമാര്‍ (ട്രഷറര്‍), പാറ്റൂര്‍ സുനില്‍ (വൈസ് പ്രസിഡന്റ്), എ.കെ.എന്‍.അരുണ്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. യൂണിയന്‍ പ്രതിനിധികളായി കെ.പി. പരമേശ്വരനാഥിനെയും എ.കെ.എന്‍. അരുണിനെയും തെരഞ്ഞെടുത്തു.
















