മയ്യഴി:മാഹി പൊതുശ്മശാനത്തിന് പിറകിലെ കുന്നിടിച്ച് മണ്ണ് നീക്കിയിതിനെ തുടര്‍ന്ന് കനത്ത മഴയില്‍ ശ്മശാനത്തിന്റെ മതില്‍ തകര്‍ന്നുവീണു. സ്വകാര്യവ്യക്തി ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനായാണ് ശ്മശാനത്തിന്റെ മതിലിനോട് ചേര്‍ന്ന് മണ്ണ് നീക്കം ചെയ്തത്. എട്ട് മീറ്ററോളം ഉയരത്തില്‍ കുന്നിന്റെ ചെരുവിലെ മണ്ണ് നീക്കം ചെയ്തതായണ് പരാതി. ഏതാണ്ട് മുപ്പതോളം മീറ്റര്‍ നീളത്തില്‍ ശ്മശാനത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു. സംഭവം നടന്നത് രാത്രിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശ്മശാനത്തിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നും മണ്ണുനീക്കം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച അഡ്മിനിസ്‌ട്രേറ്റര്‍ എസ്. മാണിക്ക ദീപന്‍ സ്ഥലമുടമയോട് നിര്‍ദ്ദേശിച്ചു. ഡോ.വി.രാമന്ദ്രന്‍ എംഎല്‍എ, ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പൊതുശ്മശാന പരിപാലന കമ്മറ്റി പ്രസിഡണ്ട് പി.വി.ചന്ദ്രദാസ്, പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് പള്ള്യന്‍ പ്രമോദ് എന്നിവര്‍ സ്വകാര്യവ്യക്തിയുടെ കുന്നിടിക്കലിനെതിരെ നടപടിയാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കി. ശ്മശാനത്തിന്റെ ചുറ്റുമതില്‍ പുനര്‍നിര്‍മ്മിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
















