കല്‍പ്പറ്റ : കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. കാഞ്ഞിരത്തിനാല്‍ കുടുംബം വയനാട് കളക്ടറേറ്റിനു മുന്നില്‍ നടത്തിവരുന്ന സമരത്തെക്കുറിച്ച് പത്ര-ദൃശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെത്തുടര്‍ന്നാണ് ലീഗല്‍ സര്‍വീസസ് അതോറിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജി എ.ജി. സതീഷ്‌കുമാര്‍ സമരപന്തലില്‍ നേരിട്ടെത്തിയാണ് കേസ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റിപ്പോര്‍ട്ടും മുഴുവന്‍ വിവരങ്ങളും സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയെ അറിയിക്കുമെന്ന് സതീഷ് കുമാര്‍ അറിയിച്ചു.
















