കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ശാസ്ത്രമുകുളം പരിപാടിയുടെ ഭാഗമായി പ്രശസ്തപരിസ്ഥിതി പ്രവര്‍ത്തകനും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിലെ റിട്ടയേര്‍ഡ് അധ്യാപകനുമായ പ്രൊഫ. ഇ. കുഞ്ഞിക്കൃഷ്ണന്‍, പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങള്‍ എന്ന വിഷയത്തെപ്പറ്റി ക്ലാസ്സെടുക്കും. പരിപാടിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ 10ന് രാവിലെ 9.30ന് ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു.
















