Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പോലീസ് സേനയ്‌ക്കകത്ത് പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 11:45 pm IST
inKannur

കണ്ണൂര്‍: ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി ചുമതല വഹിച്ച എസ്‌ഐമാരുള്‍പ്പെടെയുളള പോലീസ് ഉദ്യോഗസ്ഥരെ ദൂര സ്ഥലങ്ങളിലേക്ക് മാറ്റുന്ന ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ പോലീസ് സേനയ്‌ക്കകത്ത് പ്രതിഷേധം ശക്തം. കണ്ണൂരിലുള്ളവരെ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം റേഞ്ചുകളിലേക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥലം മാറ്റിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഇല്ലാത്ത രീതിയിലാണ് സ്ഥലം മാറ്റം എന്നാണ് പരാതി. സ്ഥലം മാറ്റിയവര്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായ ഉദ്യോഗസ്ഥരാണെന്നുളളതാണ് ഇത്രയും ദൂരേക്ക് ഇവരെ മാറ്റാന്‍ വഴിയൊരുക്കിയത്. കഴിഞ്ഞ 5 വര്‍ഷക്കാലം സിപിഎം പ്രവര്‍ത്തകരെ അക്രമക്കേസുകളില്‍ ഉള്‍പ്പെടെ അറസ്റ്റു ചെയ്യുകയും ജയിലിലടക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരേയാണ് സ്ഥലം മാറ്റിയതെന്നാണ് ആരോപണം. അധ്യയന വര്‍ഷം ആരംഭിച്ച് ഒരു മാസം മാത്രം പിന്നിടുമ്പോള്‍ നടത്തിയ സ്ഥലം മാറ്റം പോലീസ് ഉദ്യോഗസ്ഥരെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. മക്കളുടെ പഠന സംബന്ധമായി നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുമെന്നതിനാല്‍ മാറ്റം ലഭിച്ച സ്ഥലങ്ങളിലേക്ക് പെട്ടെന്ന് കുടുംബ സമേതം പോവാന്‍ സാധിക്കാത്ത സ്ഥിതിയാലാണ് മിക്ക ഉദ്യോഗസ്ഥരും.

കണ്ണൂര്‍ ട്രാഫിക് എസ്‌ഐ കെ.സുധാകരനെയും കതിരൂര്‍ എസ്‌ഐ സുരേന്ദ്രന്‍ കല്യാടനെയും തിരുവനന്തപുരം റേഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. തലശേരി എസ്‌ഐ ഷാജു, കൊളവല്ലൂര്‍ എസ്‌ഐ ഇ.കെ ഷിജു എന്നിവരെ എറണാകുളം റേഞ്ചിലേക്കും കണ്ണൂര്‍ ടൗണ്‍ എസ്.ഐ സിബീഷ്, ആറളം എസ്‌ഐ കെ.എസ് സുശാന്ത്, തലശേരി എസ്‌ഐ സി.കെ കൃഷ്ണകുമാര്‍, കണ്ണൂര്‍ ടൗണ്‍ അഡീഷണല്‍ എസ്‌ഐ ഉണ്ണികൃഷ്ണന്‍ എന്നിവരെ തൃശൂര്‍ റേഞ്ചിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 54 ഓളം എസ്‌ഐ മാരുള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

തലശേരി കുട്ടിമാക്കൂലില്‍ ദളിത് യുവതികളെ പരസ്യമായി ആക്ഷേപിച്ചതിന്റെ പേരില്‍ സിപിഎമ്മിന്റെ എംഎല്‍എക്കും വനിതാ നേതാവിനുമെതിരെ കേസെടുത്തതുള്‍പ്പെടെയുളള സംഭവങ്ങളാണ് തലശേരി എസ്‌ഐയെ മാറ്റാന്‍ കാരണമെന്നാണ് സൂചന.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ കെ.കെ.ശൈലജ വിജയിച്ചതിനെ തുടര്‍ന്ന് ആഹ്‌ളാദ പ്രകടനം നടത്തിയവര്‍ മിനിലോറിയില്‍ മടങ്ങുമ്പോള്‍ അവരെ കൊളവല്ലൂര്‍ എസ്‌ഐ ഇ.കെ.ഷിജു ഇറക്കിവിട്ടതാണ് ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തില്‍ കലാശിച്ചതെന്നാണ് സൂചന. അധികം ആളുകളെ കുത്തിനിറച്ച് മിനിലോറിയില്‍ കൊണ്ടുപോകുന്നതിനെ എസ്.ഐ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തില്‍ രണ്ടു പേരെ അറസ്റ്റും ചെയ്തിരുന്നു. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്.

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.എ സരളയുടെ കാര്‍ തടഞ്ഞ് പിഴയീടാക്കിയതും മാധ്യമപ്രവര്‍ത്തകരെ അന്യായമായി തടഞ്ഞുവെച്ച സംഭവവുമാണ് കണ്ണൂര്‍ ട്രാഫിക് എസ്.ഐയായ സുധാകരന് വിനയായത്. മയ്യില്‍ എസ്‌ഐയായിരിക്കെ സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരിലാണ് കതിരൂര്‍ എസ്‌ഐ സുരേന്ദ്രന്‍ കല്യാടനെ തിരുവനന്തപുരം റെയിഞ്ചിലേക്ക് സ്ഥലം മാറ്റിയത്. ഭരണമാറ്റത്തിന് പിന്നാലെ പോലീസിന്റെ തലപ്പത്ത് വ്യാപകമായ അഴിച്ചുപണി നടത്തിയിരുന്നു. അതിന് പിറകെയാണ് വ്യാപകമായ സ്ഥലംമാറ്റം. വരും ദിവസങ്ങളില്‍ സിപിഎമ്മിന് അനഭിമതരായ കൂടുതല്‍ എസ്‌ഐമാരേയും സിഐ,ഡിവൈഎസ്പി റാങ്കിലുളള ഉദ്യോഗസ്ഥരേയും സിവില്‍ പോലീസ് ഓഫീസര്‍മാരേയും സ്ഥലമാറ്റുമെന്നാണ് സൂചന. ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ സേനയ്‌ക്കകത്ത് പ്രതിഷേധം ശക്തമാണെങ്കിലും ഭയം കാരണം പല ഉദ്യോഗസ്ഥരും ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാവാത്ത സ്ഥിതിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പുതിയ വാര്‍ത്തകള്‍

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.