തളിപ്പറമ്പ്: കനത്ത മഴയില്‍ വീട്ടുമതില്‍ ഇടിഞ്ഞ് വീണ് റോഡരികിള്‍ പാര്‍ക്ക് ചെയ്ത രണ്ട് ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു. തൃച്ഛംബരം ക്ഷേത്രം റോഡില്‍ ക്ലാസിക് തിയേറ്ററിന് മുന്നിലായിരുന്നു സംഭവം. ഇതിനടുത്ത വാഹന പുകപരിശോധനാ കേന്ദ്രത്തിലേക്ക് വന്ന രണ്ട് ബൈക്കുകളാണ് തകര്‍ന്നത്.
പയ്യാവൂര്‍: പൈസക്കരിയിലെ ഐപ്പന്‍ പറമ്പില്‍ ഷീനാ റോയിയുടെ വീടിന്റെ മതില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ തകര്‍ന്നുവീണു. മണ്ണൊലിപ്പിനെതുടര്‍ന്ന് കിണറും അപകടാവസ്ഥയിലാണ്.
















