മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ പൊറോറയില്‍ സമാന്തര ബാറുകള്‍ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാരില്‍ പരാതിയുയരുന്നു. ചിലവീടുകളും, കടയും കേന്ദ്രീകരിച്ചാണ് സമാന്തര ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. മാഹിയില്‍ നിന്നും മട്ടന്നൂരില്‍ നിന്നും മറ്റും ഏജന്റുമാര്‍ വഴി എത്തുന്ന മദ്യമാണ് ആവശ്യക്കാര്‍ക്ക് ഇഷ്ടംപോലെ വിതരണം ചെയ്യുന്നത്. മദ്യം നിര്ലോഭമൊഴുകുന്നതിനാല് കൗമാരപ്രായക്കാരും മദ്യത്തിനടിമപ്പെടുകയാണ്. ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: