ഇരിട്ടി: ഉളിയില്‍ ഗവ. യുപി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധശല്യം തുടര്‍ക്കഥയാവുന്നു. സ്‌കൂളിലെ കുടിവെള്ള ടാപ്പുകളും ടോയ്‌ലറ്റുകളില്‍ സ്ഥാപിച്ച ടാപ്പുകളും, പ്ലാസ്റ്റിക്ക് ബാക്കട്ടുകളും മറ്റും സാമൂഹ്യ വിരുദ്ധര്‍ സ്‌കൂളില്‍ കയറി നശിപ്പിച്ചു. ഏകദേശം മുപ്പതിലധികം ടാപ്പുകലാണ് നശിപ്പിക്കപ്പെട്ടത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ സ്‌കൂളിലെ പൂച്ചട്ടികളും മറ്റും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കി. സ്‌കൂളിലെ സാമൂഹ്യ വിരുദ്ധ ശല്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ഈയംബോര്‍ഡ് അധികൃതരോട് ആവശ്യപ്പെട്ടു.
















