തലശ്ശേരി: ഡോ.ബി.സി.റോയ് അനുസ്മരണദിനമായ ഇന്നലെ ഡോക്‌ടേഴ്‌സ് ഡേയായി ആചരിച്ചു. ഐഎംഎ തലശ്ശേരി ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് ഡോ.വി.കെ.രാജീവന്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ..എ.എന്‍.ഷംസീര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ഡോ.ബാബു രവീന്ദ്രന്‍ ഡോക്‌ടേഴ്‌സ് ദിന സന്ദേശം നല്‍കി. സീനിയര്‍ ഡോക്ടര്‍മാരായ ഡോ.വി.എല്‍.വര്‍ഗ്ഗീസ്, ഡോ.എച്ച്.വി.വെങ്കിടേഷ് എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ നിര്‍ധനരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും പാവപ്പെട്ട രോഗികള്‍ക്കും ധനസഹായം വിതരണം ചെയ്തു. ഡോ.പി.ഗോപിനാഥന്‍, ഡോ.വി.പി.സുരേന്ദ്രബാബു, ഡോ.അനൂപ് കോശി തുടങ്ങിയവര്‍ സംസാരിച്ചു.
















