ഇരിക്കൂര്‍: ഇരിക്കൂര്‍ സിദ്ധിക് നഗറിലെ കുഞ്ഞാമിന എന്ന വീട്ടമ്മയുടെ വധവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വഴിമുട്ടി. കഴിഞ്ഞ ഏപ്രില്‍ 30നാണ് കവര്‍ച്ചക്കിടയില്‍ സബീന മന്‍സിലില്‍ കുഞ്ഞാമിന കൊല്ലപ്പെട്ടത്. രണ്ട് മാസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പോലീസ് വട്ടം കറങ്ങുകയാണ്. പ്രതികളെ തേടി പോലീസ് കര്‍ണാടക, ആന്ധ്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം എത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്ത പോലീസ് നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: