കണ്ണൂര്‍: കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമശൈലിയും ഭീഷണി രാഷ്‌ട്രീയവും മാറ്റിയില്ലെങ്കില്‍ കേരളത്തില്‍ സിപിഎമ്മിന് ബംഗാളിലെ സ്ഥിതിയുണ്ടാകുമെന്ന് മുന്‍ നക്‌സലൈറ്റ് നേതാവ് ഗ്രോ വാസു അഭിപ്രായപ്പെട്ടു. സിപിഎം അക്രമത്തിനെതിരെ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്ക് ഹാളില്‍ മനുഷ്യാവകാശ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ നടന്ന കൂടിച്ചേരലില്‍ സിപിഎം പരിവാറിന്റെ സമഗ്രാധിപത്യ പ്രവണത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. അഡ്വ.കെ.ബ്രിജേഷ് കുമാര്‍, കെ.രൂപേഷ്, കാരയില്‍ അപ്പുക്കുട്ടന്‍, കെ.പി.രാമചന്ദ്രന്‍, കെ.ദേവി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, എം.കെ.മനോഹരന്‍, എം.അമര്‍നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
















