കണ്ണൂര്‍: ചുമ, കഫക്കെട്ട്, ശ്വാസംമുട്ട് എന്നിവ മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന 5 നും 10 വയസിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കായി പരിയാരം ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ക്രിയാശരീര വിഭാഗത്തിന്റെ കീഴില്‍ ഗവേഷണാടിസ്ഥാനത്തിലുളള ചികിത്സ ലഭ്യമാണ്. ക്രിയാശരീര ഒപി യില്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണി വരെ ബന്ധപ്പെടണം. ഫോണ്‍: 9447336646.
















