തലശ്ശേരി: തലശ്ശേരി നഗരസഭയിലെ പ്ലാസ്റ്റിക് മാലിന്യശേഖരണത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് നടക്കുമെന്ന് നഗരസഭാ അധ്യക്ഷന്‍ സി.കെ.രമേശന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കായ്യത്ത് ഗവ എല്‍പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങ് തലശ്ശേരി കുടുംബകോടതി ജില്ലാ ജഡ്ജ് കെ.ബൈജുനാഥ് ഉദ്ഘാടനം ചെയ്യും. ഇപ്പോള്‍ പല ഭാഗത്തും തുറസ്സായ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നുണ്ട്. നാളെ മുതല്‍ ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ നഗരസഭയിലെ 52 വാര്‍ഡുകളിലെ വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ഇവ ശേഖരിക്കുവാനാണ് നഗരസഭ പദ്ധതിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഓരോ വാര്‍ഡിലും മുന്‍കൂട്ടി നിശ്ചയിക്കുന്ന പ്രകാരം മാസത്തില്‍ രണ്ടുതവണ ഇവ ശേഖരിക്കും. ഇതിനായി എഎച്ച്‌ഐയുടെ നേതൃത്വത്തില്‍ മൂന്ന് തൊഴിലാളികള്‍ നേതൃത്വം നല്‍കും. ഇതിനായി പ്രത്യേക ഓഫീസും വാഹനവും ശേഖരിക്കുന്ന മാലിന്യങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുതിയ സ്റ്റാന്റിലെ പാസഞ്ചര്‍ ലോബി ഉള്‍പ്പെടെ നവീകരിക്കാനും വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് ഒന്നാംതരമാക്കാനും അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ അവര്‍ക്കാവശ്യമായ സൗകര്യം ലഭ്യമാക്കാത്തതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഉപാധ്യക്ഷ നജ്മ ഹാഷിം, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ടി.രാഘവന്‍, ഹെല്‍ത്ത് സൂപ്രണ്ട് കെ.ദിവാകരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















