Exif_JPEG_420
ആലക്കോട്: ആലക്കോട് പെരുംനിലം കോളനിയില്‍ പെരുമഴയത്ത് വീട് നിലംപതിച്ചു. പെരുംനിലം കോളനിയിലെ നരിയംപള്ളിയില്‍ ജയേഷ് (28)ന്റെ വീടാണ് നിലംപതിച്ചത്. നിര്‍ദ്ദനരായ ഈ കുടുംബം കാലവര്‍ഷത്തെ എങ്ങനെ അതിജീവിക്കും എന്ന ഭയത്തിലാണ്. ജയേഷിന് അടിയന്തരമായി വീടുവെച്ച് നല്‍കണമെന്ന് പഞ്ചായത്ത് അധികൃതരോട് ബിജെപി ആലക്കോട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പെരുംനില കോളനിയില്‍ താമസിക്കുന്ന രാജന്‍, ശംങ്കുവരത്തില്‍ അനൂപ്, എസ്.പി.രാജു, നരിയംപള്ളിയില്‍ സെല്‍വകുമാര്‍ എന്നിവരുടെ വീടും നിലംപതിക്കാനായ അവസ്ഥയിലാണ്. പെരുനിലം അരങ്ങം കോളനിയിലെ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ സഹായമെത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















