കണ്ണൂര്‍: കലക്ടറേറ്റ് തകര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ക്ക് ഭീഷണിക്കത്ത്. കഴിഞ്ഞ ദിവസമാണ് തപാലില്‍ ജില്ലാകലക്ടര്‍, സിവില്‍സ്റ്റേഷന്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ അഞ്ച് രൂപ സ്റ്റാമ്പ് പതിച്ച കത്ത് ലഭിച്ചത്. ‘ഇവിടെ കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുകയാണ്; അത് ഇനിയും തുടര്‍ന്നാല്‍ കലക്ടറേറ്റ് തകര്‍ക്കും’ എന്നാണ് കത്തിലെ ഉള്ളടക്കം. എവിടെ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് സീലില്‍ നിന്ന് വ്യക്തമായിട്ടില്ല. ഭീഷണിക്കത്ത് കലക്ടര്‍ ജില്ലാ പോലിസ് ചീഫിന് കൈമാറി. കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ കത്തിനെ ഗൗരവമായാണു പോലീസ് കാണുന്നത്.
















