കുട്ടനാട്: കിടങ്ങറ- കണ്ണാടി റോഡിന്റെ ശോച്യാവസ്ഥയ്‌ക്ക് പരിഹാരം കാണാന്‍ തയ്യാറാകാത്ത പൊതുമരാമത്ത് വകുപ്പിന്റെ നടപിടയില്‍ പ്രതിഷേധിച്ച് ബിജെപി പുളിങ്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുഴികള്‍ അടച്ചു. പ്രതീകാത്മക കുഴിയടയ്‌ക്കല്‍ സമരം ജില്ലാജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് എം. അര്‍. സജീവ് അദ്ധ്യക്ഷത വഹിച്ചു.പുളിങ്കുന്ന് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. ബി. ഷാജി, വെളിയനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുഭാഷ് പറമ്പിശ്ശേരി, പഞ്ചായത്ത് സെക്രട്ടറി പി. കെ. കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















