ഇരിട്ടി: കണ്ണവം വനത്തിലെ പാറക്കാട് പന്നിയേരി മേഖലയിലെ വനത്തിനുള്ളില്‍ കെട്ടിയുണ്ടാക്കിയ ഷെഡില്‍ നിന്നും ഒരു നാടന്‍ തോക്കും 54 വെടിയുണ്ടകളും വെടിമരുന്നും വനപാലകര്‍ കണ്ടെടുത്തു. വനത്തിനുള്ളില്‍ നടത്തിയ പരിശോധനക്കിടെയാണ് ഷെഡ് കാണപ്പെട്ടത്. പരിശോധനയില്‍ ചാക്കില്‍ കെട്ടിവെച്ച നിലയിലായിരുന്നു ഇവ. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവ കസ്റ്റഡിയില്‍ എടുത്തശേഷം പേരാവൂര്‍ പോലീസിനു കൈമാറി. വ്യാജചാരായ നിര്‍മ്മാണത്തിനും വന്യമൃഗ വേട്ടക്കും വേണ്ടി നിര്‍മ്മിച്ചതാണ് ഷെഡ് എന്നാണു അനുമാനം. പേരാവൂര്‍ പോലീസ് കേസ്സെടുത്തു പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
















