കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായനാപക്ഷാചരണത്തിന്റെ ഭാഗമായി പള്ളിക്കുന്ന് റീഡിങ്ങ് ക്ലബ്ബ് ആന്റ് ഗ്രന്ഥാലയത്തില്‍ വായനാദിനം ആചരിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പ്രൊഫ.കെ.എ.സരള പ്രഭാഷണം നടത്തി. വായനശാലാ പ്രസിഡണ്ട് പി.സി.സുധീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.ബാലകൃഷ്ണന്‍ സ്വാഗതവും കെ.ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
















