കണ്ണൂര്‍: ജില്ലാ സാക്ഷരതാമിഷനും ജയില്‍ വകുപ്പും സംയുക്തമായി ജയിലുകളില്‍ ആരംഭിക്കുന്ന സാക്ഷരതാ ക്ലാസുകള്‍ക്ക് കണ്ണൂര്‍ സബ് ജയിലില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ജയില്‍ ഡിഐജി ശിവദാസ്.കെ.തൈപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റ്ിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. റീജ്യണല്‍ വെല്‍ഫേര്‍ ഓഫീസര്‍ വി.പി.സുനില്‍കുമാര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബൈജു, സബ്ജയില്‍ ഡിപിഒ കെ.അജിത്, എപിഒ കെ.രാജേഷ്, കെ.കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. സബ്ജയില്‍ സൂപ്രണ്ട് പി.ദിനേശന്‍ സ്വാഗതവും ജില്ലാ സാക്ഷരതാ മിഷന്‍ അസി. കോ ഓര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന്‍ നന്ദിയും പറഞ്ഞു. എല്ലാ ദിവസവും ഉച്ചക്ക് രണ്ടുമുതല്‍ നാല് മണി വരെയാണ് ക്ലാസ്.
















