Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച എഴുവയസ്സുകാരന്റെ വീടിനു നേരെ വീണ്ടും അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 10:50 pm IST
in Kannur

ഇരിട്ടി(കണ്ണൂര്‍): മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പാലയില്‍ സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച എഴു വയസ്സുകാരന്‍ കാര്‍ത്തിക്കിന്റെ വീടിനു നേരെ വീണ്ടും അക്രമം. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അക്രമം. കല്ലേറില്‍ വീടിന്റെ പിറകുവശത്തെ ജനല്‍ ഗ്ലാസ് പൊട്ടിച്ചിതറി. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും അക്രമികള്‍ മറിച്ചിട്ടു. ശബ്ദം കേട്ട് കാര്‍ത്തിക്കിന്റെ പിതാവ് രാഹുലും അമ്മ രമ്യയും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. മൂന്നംഗ സംഘമാണ് അക്രമത്തിനു പിന്നില്‍ എന്ന് സംശയിക്കുന്നതായി രാഹുല്‍ ഇരിട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

കഴിഞ്ഞ മെയ് മുപ്പതിന് സന്ധ്യയോടെ കാര്‍ത്തികിന്റെ പിതാവായ രാഹുലിനെ അന്വേഷിച്ചെത്തിയ കാര്‍ത്തിക്കിന്റെ അമ്മാവന്‍ മനു ഉള്‍പ്പെടെയുള്ള രണ്ടംഗ സിപിഎം രാഹുലിനെ കയ്യില്‍ കിട്ടാതെ വന്നപ്പോള്‍ മകനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് കുടുംബ വഴക്കെന്നായിരുന്നു സിപിഎം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. അതേസമയം പത്രസമ്മേളനം നടത്തിയ രാഹുലും രമ്യയും അങ്ങിനെ ഒരു കുടുംബവഴക്ക് നിലവിലില്ലെന്നും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി രമ്യ മത്സരിച്ചതിലുള്ള വിരോധം തീര്‍ക്കുകയായിരുന്നു സിപിഎം മനുവിലൂടെ ചെയ്തതെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ മറ്റൊരു ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ മനു കേസില്‍ താന്‍ പ്രതിയാവാന്‍ കാരണം രാഹുലാണെന്നും അയാളെ താന്‍ കൊല്ലുമെന്നും ഭീഷണിമുഴക്കിയിരുന്നു. സിപിഎം ഒഴികെ മറ്റു രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ബാലികേറാ മലയായിരുന്ന മുഴക്കുന്നു പഞ്ചായത്തില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിച്ചതും രണ്ടു വാര്‍ഡുകളില്‍ വിജയിക്കാനായതും സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് സിപിഎം പഞ്ചായത്തിലുടനീളം വ്യാപകമായ അക്രമം അഴിച്ചുവിട്ടിരുന്നു. ബന്ധുക്കളെക്കൊണ്ടുതന്നെ ബിജെപി കുടുംബങ്ങളെ ആക്രമിക്കുകയും അത് കുടുംബവഴക്കാണെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള ശ്രമമാണ് സിപിഎം ഇവിടെ നടത്തി വരുന്നതെന്നും രാഹുലും രമ്യയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് മനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മനു ജാമ്യം കിട്ടി പുറത്തിറങ്ങിയത്. ഇതിനുശേഷം തങ്ങളെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ചിലരോട് മനു പറഞ്ഞതായും രാഹുല്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. സിപിഎം അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂര്‍ ജില്ലയിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും തലശ്ശേരിയിലും വ്യാപകമായ അക്രമങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അഴിച്ചുവിട്ടിരിക്കുകയാണ്. ഇതിനിടയില്‍ എഴു വയസ്സുകാരനായ കാര്‍ത്തിക്കിനെ ആക്രമിച്ച സംഭവം ദേശീയശ്രദ്ധ നേടിയിരുന്നു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖിയും ഉള്‍പ്പെടെ കുട്ടിയെ കാണുകയും സിപിഎം അക്രമത്തിനെതിരെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കാര്‍ത്തിക്കിന്റെ വീടിനെതിരെ വീണ്ടും അക്രമം നടന്നിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

പുതിയ വാര്‍ത്തകള്‍

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.