കണ്ണൂര്‍: ബാലഭിഷാടനം നടത്തുന്ന രണ്ടു കുട്ടികളെ കണ്ണൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തുനിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാന്‍ സ്വദേശികളായ എഴുവയസ്സുകാരിയെയും ഒരുവയസ്സുകാരിയെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാതാപിതാക്കളോടൊപ്പമാണ് കുട്ടികള്‍ ഭിക്ഷാടനത്തിനെത്തിയതെന്ന് പോലീസ് പറഞ്ഞു. ബാലഭിക്ഷാടന നിയന്ത്രണ നിയമപ്രകാരമാണ് നടപടി.
















