കണ്ണൂര്‍: വീടുവിട്ടിറങ്ങിയ ഭര്‍തൃമതിയെ റെയില്‍വേ സ്റ്റേഷനില്‍വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി അസമയത്ത് റെയില്‍വെ സ്റ്റേഷനില്‍ കണ്ട യുവതിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വീട്ടുകാരോട് പറയാതെ വീടുവിട്ടിറങ്ങിയതാണെന്ന് വെളിപ്പെടുത്തിയത്. 22 കാരിയായ യുവതി ഒരു കുട്ടിയുടെ അമ്മയാണ്.
















