പയ്യന്നൂര്‍: കോരിച്ചൊരിയുന്ന മിഥുന മഴയെ തോല്‍പിച്ച് ഷെഹനായ് വാദനത്തിന്റെ മധുമഴയായ് ഡോ. പ്രമോദ് പ്രഭാശങ്കറും നമ്രതാ ഗയ്‌ക്ക വാഡും പെയ്തിറങ്ങിയപ്പോള്‍ അയോദ്ധ്യ ഓഡിറ്റോറിയത്തിലെത്തിയ സംഗീതാസ്വാദകര്‍ ആനന്ദ നിര്‍വൃതിയിലായി.
സിത്താറില്‍ റെയ്‌സ് ബാലെ ഖാനും തബലയില്‍ ബായങ്ക ബഡേക്കും റിഥം സില്‍ നിധിന്‍ പൂനെയും വിസ്മയങ്ങള്‍ തീര്‍ത്തു.
സംഗീതോത്സവത്തിന്റെ ഇരുപത്തിരണ്ടാം ദിനമായ ഇന്ന് നിത്യശ്രീ മഹാദേവന്‍ സംഗീത കച്ചേരി അവതരിപ്പിക്കും.എം.എ.കൃഷ്ണന്‍ (വയലിന്‍) ചേര്‍ത്തല അനന്തകൃഷ്ണന്‍ (മൃദംഗം) ഉഡുപ്പി ബാലകൃഷ്ണന്‍ (ഘടം) എന്നിവര്‍ പക്കമേളമൊരുക്കും.
















