മാഹി: പുതുച്ചേരി സംസ്ഥാനത്തെ പ്രൊഫഷനല്‍ കോളജിലേക്കുള്ള പ്രവേശനത്തില്‍ റാങ്കുകള്‍ നേടിയ മാഹിയിലെ എക്‌സല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പുതുച്ചേരി ഗവര്‍ണര്‍ ഡോ. കിരണ്‍ബേദി രാജ് ഭവനില്‍ വെച്ച് ആദരിച്ചു. മെഡിക്കല്‍ പ്രവേശനത്തില്‍ ആദ്യ മൂന്ന് റാങ്കുകള്‍ നേടിയ സ്‌നേഹ പ്രകാശ്, ഗോപിക.കെ, ഐശ്വര്യ എം.പ്രസാദ്, ബി.ടെക്ക് പ്രവേശനത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഗോപിക.കെ, ബി.ഫാം പ്രവേശനത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തീര്‍ത്ഥ. കെ.ടി.എന്നിവര്‍ക്കാണ് അത്യപൂര്‍വ്വമായ ആദരവ് ഗവര്‍ണര്‍ കിരണ്‍ ബേദി നല്‍കിയത്. എക്‌സല്‍ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സതി എം. കുറുപ്പും വൈസ് പ്രിന്‍സി്പ്പല്‍ വി.കെ.സുധീഷും ഗവര്‍ണറുടെ ആദരവിനു അര്‍ഹരായി. രാജ് ഭവനില്‍ നടന്ന അനുമോദന ചടങ്ങില്‍ ഗവര്‍ണര്‍ അധ്യാപികയുടെ റോളില്‍ റാങ്ക് ജേതാക്കള്‍ക്ക് ക്ലാസെടുത്ത് പ്രോത്സാഹനം നല്‍കി.
















