മയ്യില്‍: കേരള പത്മശാലീയ സംഘം കടൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ഇന്ന് ആദരിക്കും. രാവിലെ 10 മണിക്ക് സംഘം കടൂര്‍ ശാഖ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രസിഡണ്ട് എ.കെ.മനോജ് അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സതീശന്‍ പുതിയോട്ടി വിദ്യാര്‍ത്ഥികളെ ആദരിക്കലും ക്യാഷ് അവാര്‍ഡ് വിതരണവും നിര്‍വഹിക്കും. ജില്ലാ വൈസ് പ്രസിഡണ്ട് സി.മോഹനന്‍ ചെട്ട്യാന്‍, എ.കെ.ഗോപാലന്‍ ചെട്ട്യാന്‍ എന്നിവര്‍ സംസാരിക്കും.
















