Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം നേതാക്കളുടെ തട്ടിപ്പ് പട്ടികജാതി കുടുംബങ്ങള്‍ക്ക് വീണ്ടും ബാങ്ക് നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 09:22 pm IST
inAlappuzha

മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്തില്‍ വ്യാജ ഒപ്പിട്ട് സിപിഎം നേതാക്കള്‍ ലോണ്‍ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചര വര്‍ഷത്തിനു ശേഷം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീണ്ടും നോട്ടീസ്. യൂണിയന്‍ ബാങ്ക് മാവേലിക്കര ശാഖയില്‍ നിന്നുമാണ് 20 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. ലോണ്‍ അടവില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് ഈ മാസം 24ന് നടക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക അടച്ചില്ലെങ്കില്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിപ്പ്.

2007-2008 ലെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി കുടുംബങ്ങള്‍ക്കു ചര്‍ക്കയും നൂല്‍ നൂല്‍പ്പും പദ്ധതിയിലാണ് തട്ടിപ്പു നടന്നിരിക്കുന്നത്. 2010 ഡിസംബറില്‍ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. സിപിഎം നേതാക്കളും ലോണ്‍ ലഭിച്ച കാലയളവിലെ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ചിറ്റോടിത്തറ ഭാസ്‌ക്കരന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സാവിത്രി മധുകുമാര്‍ എന്നിവര്‍ ഒപ്പിട്ട് നല്‍കിയാണ് തുക കൈപ്പറ്റിയിരിക്കുന്നത്. ഇരുപതു പേരില്‍ പത്തില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് തുക കൈപ്പറ്റിയിരിക്കുന്നത്. എന്നാല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത് മുഴുവന്‍ പേര്‍ക്കുമാണ്. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.

ലോണ്‍ കൈപ്പറ്റാത്ത ആറാം വാര്‍ഡില്‍ ഈരേഴ വടക്ക് അഭിലാഷ് ഭവനത്തില്‍ ഓമനയാണ് തന്റെ വ്യാജ ഒപ്പിട്ട് ലോണ്‍ തട്ടിയെടുത്തെന്ന പരാതിയുമായി ആദ്യം ബാങ്ക് അധികൃതരെ സമീപിച്ചത്. ഈ പദ്ധതി പ്രകാരം തുക ലഭിക്കുന്നതിന് ഓമന ആദ്യം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഭര്‍ത്താവിന് അസുഖമായതിനാല്‍ ലോണ്‍ വേണ്ടന്ന് ഓമന പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ലോണ്‍ ലഭിച്ചിരുന്നില്ല. ഇതേ പോലെ മറ്റും പലരും പിന്മാറിയിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം പേരില്‍ ലോണ്‍ എടുത്തു. അന്ന് അപേക്ഷയോടൊപ്പം നല്‍കിയിരുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ്, കരം അടച്ച രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പികള്‍ ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയിരിക്കുന്നത്.

20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപയായിരുന്നു അനുവദിച്ചത്. ഇതില്‍ ഒന്നര ലക്ഷം രൂപ സബ്‌സിഡിയായിരുന്നു. ബാക്കി ഒന്നര ലക്ഷം രൂപയില്‍ രണ്ട് തവണ മാത്രമാണ് ബാങ്കില്‍ അടച്ചിരുന്നത്. പലിശ ഉള്‍പ്പെടെ 20 പേര്‍ 1,60,000 രൂപയാണ് അഞ്ച് വര്‍ഷം മുന്‍പ് ബാങ്കില്‍ അടക്കേണ്ടിയിരുന്നത്. സംഭവം വിവാദമായതോടെ പണം രണ്ടു ഗഡുക്കളായി തിരിച്ചടച്ചോളാമെന്ന് ചിറ്റോടിത്തറ ഭാസ്‌ക്കരനും സിഡിഎസ് ഭാരവാഹികളും ബാങ്കില്‍ എത്തി എഴുതി നല്‍കി. എന്നാല്‍ തുക അടയ്‌ക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും നോട്ടീസ് വന്നത്. പലിശ ഉള്‍പ്പെടെ 1,01,197 രൂപയാണ് ഇനിയും അടയ്‌ക്കേണ്ടത്. ഇത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 36,618 രൂപ അടയ്‌ക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

അപേക്ഷയില്‍ ഇട്ടിരിക്കുന്ന ഒപ്പും ബാങ്കില്‍ നിന്ന് പണം കൈപ്പറ്റുന്നതിനായി ഇട്ടിരിക്കുന്ന ഒപ്പും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. എന്നാല്‍ പഞ്ചായത്തിലെ ഇവരുടെ യൂണിറ്റിന്റെ പ്രസിഡന്റും സെക്രട്ടറിയുമാണ് എല്ലാവരും ഒപ്പിട്ട പേപ്പര്‍ ബാങ്കിലെത്തിച്ച് തുക കൈപ്പറ്റിയിരിക്കുന്നതെന്നും. ഒപ്പുകള്‍ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇതു സംബന്ധിച്ച് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുവാനുള്ള നീക്കത്തിലാണ് ഓമന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.