എടത്വ: ആനപ്രമ്പാല്‍ എല്‍പി സ്‌കൂളില്‍ അമൃതം മലയാളം വായനാ പദ്ധതിക്ക് തുടക്കമായി. പ്രധാന അദ്ധ്യാപിക എസ്. ബീനയ്‌ക്ക് ബി. വേണുഗോപാല്‍ ജന്മഭൂമി പത്രം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക മോളമ്മ ജോര്‍ജ്ജ്, ആര്‍എസ്എസ് ജില്ലാ കാര്യകാരിയംഗം ബിജു തലവടി തുടങ്ങിയവര്‍ പങ്കെടുത്തു.
ചേര്‍ത്തല: ശ്രീനാരായണ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അമൃതം മലയാളം പദ്ധതി ആരംഭിച്ചു. ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഷിദ് തറയില്‍ സ്‌ക്കൂള്‍ പ്രധാന അദ്ധ്യാപിക സൂര്യകുമാരിക്ക് ജന്മഭൂമി പത്രം നല്‍കി ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് റ്റി.എസ്. അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.കെ. വാമനന്‍, ജോതിഷ് ഡി. ഭട്ട്, എഫ്ഓമാരായ ശ്രീകുമാര്‍, അനിമോന്‍, ലേഖകന്‍ മനോജ് കുശാക്കല്‍ എന്നിവര്‍ പങ്കെടുത്തു.
















