തലശ്ശേരി: കൊടുവള്ളി 52-ാം വാര്‍ഡില്‍ ഇ.മൊയ്തു മൗലവി ട്രസ്റ്റ് ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ സഥലം കൈയ്യേറി അനധികതമായി മതില്‍കെട്ടുന്നതായി പരാതി. പിഡബ്ല്യുഡി ഓഫീസിന്റെ മൂക്കിന് താഴെയാണ് കയ്യേറ്റം നടക്കുന്നത്. അധികൃതരുടെ മൗനസമ്മതമാണ് സ്വകാര്യവ്യക്തിയുടെ സ്ഥലം കൈയ്യേറാന്‍ കയ്യേറ്റക്കാര്‍ക്ക് പ്രേരണ നല്‍കുന്നതെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടി നടക്തുമെന്നും നാട്ടുകാര്‍പറഞ്ഞു.
















