കണ്ണൂര്‍: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കോളേജ്-ഹൈസ്‌കൂള്‍ തലങ്ങളില്‍ മൂന്ന് മാസത്തെ ബോധവല്‍ക്കരണം നടത്താന്‍ കേരള മദ്യനിരോധന സമിതി ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചു. ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തി സ്വയം ശുദ്ധീകരിക്കാനും സാമൂഹ്യ ശുദ്ധീകരണത്തിന് പ്രാപ്തരാക്കാനും ലക്ഷ്യംവെച്ച് അതിജീവനയാത്ര എന്ന പേരിലാണ് ബോധവല്‍ക്കരണ യാത്ര സംഘടിപ്പിക്കുക. 26ന് തോട്ടട സമാജ്‌വാദി കോളനിയില്‍ വിദ്യാര്‍ത്ഥികളോടൊപ്പം സംവാദം നടത്തി പരിപാടിക്ക് ആരംഭംകുറിക്കും. എക്‌സൈസ്-പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ പങ്കെടുക്കും. യോഗത്തില്‍ പ്രസിഡണ്ട് ടി.പി.ആര്‍.നാഥ് അധ്യക്ഷതവഹിക്കും. ജില്ലാ സെക്രട്ടറി ദിനുമൊട്ടമ്മല്‍, രാജന്‍ തീയറേത്ത്, വനിതാ വിഭാഗം പ്രസിഡണ്ട് ഐ.സി.മേരി, കെ.പി.അബ്ദുള്‍ അസീസ് മാസ്റ്റര്‍, തോമസ് വി.ജെ., പ്രൊഫ.എം.ജി.മേരി എന്നിവര്‍ പ്രസംഗിച്ചു.
















