ഇരിട്ടി: മാലിന്യത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ദേശീയ ശ്രദ്ധനേടിയ തിരുവോണപ്പുറം അമ്പലക്കുഴി കോളണിയിലെ വിദ്യാര്‍ഥികള്‍ക്ക് ബിജെപി പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.വി.പദ്മനാഭന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.പ്രമോദ്, മുരളീധരന്‍ തിരുവോണപ്പുറം, ചന്ദ്രന്‍ വെക്കളം, കെ.കെ. രാജു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇവിടെയുള്ള 25 കുട്ടികള്‍ക്കാണ് ഇവ വിതരണം ചെയ്തത്.
















