ചേര്‍ത്തല: ഗവണ്‍മെന്റ് ഗേള്‍സ് എച്ച്എസ്എസില്‍ അമൃതം മലയാളം പദ്ധതി ആരംഭിച്ചു. ചേര്‍ത്തല ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വക്കേറ്റ് കെ. പ്രേംകുമാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.വി. പിറ്ററിന് പത്രത്തിന്റെ കോപ്പി നല്‍കി ഉദ്ഘാടനം ചെയ്തു വി.എസ്. സ്റ്റാലിന്‍, ഫില്‍ഡ് ഓര്‍ഗ്ഗനെ സര്‍മാരായ ശ്രീകുമാര്‍, അനിമോന്‍ എം.എസ്, ലേഖകന്‍ മനോജ് കുശാക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
എടത്വ: ആനപ്രമ്പാല്‍ എംടിഎസ് ഗേള്‍സ് എച്ച്എസില്‍ അമൃതം മലയാളം വായനാപദ്ധതിക്ക് തുടക്കമായി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്തംഗം കൂടിയായ അദ്ധ്യാപിക ബിനു ഐസക് രാജു പ്രധാനാദ്ധ്യാപിക സുജ അലക്‌സിന് ജന്മഭൂമി നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. ജന്മഭൂമിയില്‍ നിന്നും ലഭിക്കുന്ന അറിവ് മറ്റുപത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും ഇത് വരും തലമുറയ്‌ക്ക് കൂടി പ്രയോജനപ്പെടുമെന്നും സുജ അലക്‌സ് പറഞ്ഞു. ആര്‍എസ്എസ് ജില്ലാ കാര്യകാരിയംഗം ബിജു തലവടി, ഗ്രാമപഞ്ചായത്തംഗം ബിനു സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
















