തലശ്ശേരി: ദളിത് പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്ത പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെപിസിസി പ്രസിഡണ്ട് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച കുട്ടിമാക്കൂലിലെ അഞ്ജനയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം ക്രൂരവും നിന്ദ്യവുമാണെന്നും ഈ സര്‍ക്കാരില്‍നിന്ന് പൊതുജനത്തിന് നീതിലഭിക്കില്ല എന്ന സന്ദേശമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പെണ്‍കുട്ടികളുടെ പേരിലുള്ള കേസ് പിന്‍വലിക്കണമെന്നും സുധീരന്‍ പറഞ്ഞു.
















