തലശ്ശേരി: ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വടക്കുമ്പാട് പോസ്റ്റോഫിസിനടുത്തുള്ള സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം സാമുഹ്യ വിരുദ്ധര്‍ തീവെച്ചു നശിപ്പിച്ചുവെന്നാണ് സിപിഎം ആരോപണം. സിപിഎം ബ്രാഞ്ച് സെക്രട്ടറി ബൈജുവിന്റെ പരാതിപ്രകാരം പോലീസ് കേസെടുത്തു.
















