തലശ്ശേരി: എരഞ്ഞോളി വാടിയില്‍പീടികയിലെ പ്രശാന്തിനിലയത്തില്‍ താനിച്ചേരി സജിന്‍ (24)നെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് കൊടുക്കളത്തെ ബേബി നിവാസില്‍ സനോജി (3)ന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും മൂന്നാം അഡീഷണള്‍ ജില്ലാ സെഷന്‍സ് ജഡ്ജ് രാജകുമാര്‍ വിധിച്ചു. പിഴസംഖ്യ സജിന്റെ മാതാവിന് നല്‍കണം. പിഴയടക്കാത്തപക്ഷം ആറ് മാസത്തെ തടവ് അധികം അനുഭവിക്കണം എന്നും വിധിയില്‍ പറയുന്നു. 2010 ജൂണ്‍ 28ന് രാത്രിയില്‍ നിടുങ്ങോട്ടുംകാവിലെ കഴകപ്പുരക്കടുത്താണ് സനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
















