മാട്ടൂല്‍: മാട്ടൂല്‍ നോര്‍ത്ത് മാപ്പിള യുപി സ്‌കൂളില്‍ വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വായനാവാരത്തിന്റെയും വിദ്യാലയത്തിലെ മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരനും സിനിമാതാരവുമായ കെ.പി.കെ.വെങ്ങര നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ വി.പി.മുഹമ്മദലി മാസ്റ്റര്‍ സംസാരിച്ചു. വിദ്യാരംഗം കണ്‍വീനര്‍ തബ്ഷീറ മുത്തലീബ് അധ്യക്ഷത വഹിച്ചു. ബി.സി.ഷിറിന്‍ സ്വാഗതവും പി.സി.അനഘ നന്ദിയും പറഞ്ഞു. പത്മനാഭന്‍ മാസ്റ്റര്‍ വായനാദിന സന്ദേശം നല്‍കി.
















