പയ്യന്നൂര്‍: ഹോപ്പ് പുനരധിവാസകേന്ദ്രത്തില്‍ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി സപ്തദിന യോഗ പരിശീലന ക്യാമ്പ് നടത്തി. സമാപന സദസ് ആര്‍ട്ട് ഓഫ് ലിവിങ്ങ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പവനാനന്ദന്‍ അധ്യക്ഷത വഹിച്ചു. ഹരിദാസ് മംഗലത്ത്, കെ.എസ്.ജയമോഹന്‍, ഏകനാഥന്‍, മധു ചക്കരക്കല്ല്, ബി.ടി.റാണി എന്നിവര്‍ സംസാരിച്ചു. പരിശീലനത്തിന് ശശി അന്നൂര്‍, എം.ദിനേശന്‍, സരോജിനി, മിനി, ബേബി എന്നിവര്‍ നേതൃത്വം നല്‍കി
















