Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

യോഗാദിനം ജില്ലയില്‍ വിപുലമായി ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 09:04 pm IST
inAlappuzha

മുഹമ്മ വേദവ്യാസ വിദ്യാപീഠം യോഗാദിന പരിപാടിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തുന്നു

ആലപ്പുഴ: യോഗാദിനം ജില്ലയില്‍ വിപുലമായി ആചരിച്ചു. വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും യോഗാ പരിശീലന കേന്ദ്രങ്ങളുടെയും നേതൃത്വത്തിലാണ് ജില്ലയിലെമ്പാടും യോഗാദിനം ആചരിച്ചത്. കൂടാതെ ആയുഷ് വകുപ്പും യോഗാദിനാചരണത്തിന് നേതൃത്വം നല്‍കി. സ്‌കൂളുകളിലും യോഗാദിനം, യോഗാഭ്യാസം, യോഗാ പരിശീലനം എന്നിവ സംഘടിപ്പിച്ചു. ആലപ്പുഴ ഉടുപ്പി ശ്രീകൃഷ്ണ കല്യാണമണ്ഡപത്തില്‍ കേരള കായിക വേദി (ക്രീഡാ ഭാരതി)യുടെയും ചൈതന്യ യോഗാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ യോഗാ പ്രദര്‍ശനം സംഘടിപ്പിച്ചു. യോഗാചാര്യന്‍ സി. നാഗപ്പന്‍ നേതൃത്വം നല്‍കി. എം.കെ. പ്രദീപ്, എം. ശ്രീകുമാര്‍, സി. ഉദയന്‍, അഡ്വ. എ. ജയശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്രീഡാ ഭാരതിയുടെയും ചൈതന്യ യോഗാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഉടുപ്പി ശ്രീകൃഷ്ണ കല്യാണമണ്ഡപത്തില്‍ നടന്ന യോഗാപ്രകടനത്തില്‍ നിന്ന്‌

നെഹ്‌റുയുവകേന്ദ്രയുടേയും മാരാരിക്കുളം സബര്‍മതി ചാരിറ്റബിള്‍ സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ ലീയോതേര്‍ട്ടീന്ത് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ അന്താരാഷ്‌ട്ര യോഗദിനാചരണവും യോഗപരീശലനവും സംഘടിപ്പിച്ചു. കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ മാനേജര്‍ ഫാ. സ്റ്റാന്‍ലി പുളിമൂട്ടുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗമാറ്റിന്റെ വിതരണോദ്ഘാടനം ആലപ്പുഴ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. രാജുകളത്തില്‍ നിര്‍വ്വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ കരോളിന്‍ പീറ്റര്‍, സബര്‍മതി ചാരിറ്റബിള്‍ രാജു പളളിപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ആനീസ് കെ.എം, ആന്റണി ഫെര്‍ണാണ്ടസ്, അശോക്കുമാര്‍, ജോഷി ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. വിഷ്ണുമോഹന്‍ യോഗാക്ലാസിന് നേതൃത്വം നല്‍കി.

ആലപ്പുഴ ആര്‍ട്ട് ഓഫ് ലിവിങ് ജ്ഞാനക്ഷേത്രത്തില്‍ നടന്ന യോഗാദിനാഘോഷം മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കിടങ്ങാംപറമ്പ് വാര്‍ഡ് കൗണ്‍സിലര്‍ ഐ. ലത അദ്ധ്യക്ഷത വഹിച്ചു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രൊഫ. കല്ലേലി ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍ട്ട് ഓഫ് ലിവിങ് അദ്ധ്യാപകരായ അനില്‍ ആറാട്ടുവഴി, ആനന്ദ് ശര്‍മ്മ, സുനു ഉപേന്ദ്രന്‍, ബിജു വിശ്വനാഥ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

തണ്ണീര്‍മുക്കത്ത് നടന്ന യോഗദിനാചരണത്തില്‍ യോഗ പരിശീലന പരിപാടി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജെ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.പി..എസ് ജ്യോതിസ് അധ്യക്ഷത വഹിച്ചു.രമാ മദനന്‍ ,സീനിയര്‍ ടീച്ചര്‍ ബി അംബികാദേവി ,ഡോ അനുപമ,എന്നിവര്‍ സംസാരിച്ചു.ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ ഡി. ബാബു സ്വാഗതവും സ്റ്റാഫ്‌സെക്രട്ടറി ആര്‍ സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ആലപ്പുഴ എംഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സ്‌കൗട്ട് – ഗൈഡ് കുട്ടികളുടെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനവും പ്രദര്‍ശനവും നടത്തി. പ്രിന്‍സിപ്പാള്‍ റയിസബീഗം ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട് ജില്ലാ ഓര്‍ഗനൈസിങ് കമ്മീഷണര്‍ കെ. ശിവകുമാര്‍ പരിശീലനം നല്‍കി.ഷംന, സഹദ് ബിന സാബു, നൗഫിയ, മിലാദ് നിസാര്‍, നസ്‌റിയ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ബീച്ചില്‍ നടന്ന യോഗാ ദിനാചരണം

എടത്വ തലവടിയിലെ വിവിധ സ്‌കൂളുകളില്‍ യോഗദിനാചരണം നടന്നു. വെള്ളക്കിണര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസിന്റേയും, വിവേകാന്ദ അധ്യായന സമതിയുടേയും നേതൃത്വത്തിലാണ് യോഗദിനാചരണം നടന്നത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ പ്രധാന അധ്യാപികമാരായ പി.ആര്‍.സുജ, ബി. ഉഷാകുമാരി, സുഭദ്രാ ദേവി, പി.ടി.എ പ്രസിഡന്റ് സതീശന്‍, മുന്‍ ഹെഡ്മാസ്റ്റര്‍ പി.വി. രവീന്ദ്രനാഥ്, സി. ബിനോയ്, എ.ജി. മണികണ്ഠന്‍, പുഷ്പകുമാര്‍, മനു സി.മേനോന്‍, എന്‍.എസ്.എസ് കോഡിനേറ്റര്‍ ശ്രീ രജ്ഞിനി എന്നിവര്‍ പ്രസംഗിച്ചു.

വേദവ്യാസ വിദ്യാപീഠത്തിലെ യോഗാചരണം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം അനിരൂപ് അധ്യക്ഷത വഹിച്ചു. ഡോ. വിനോദ് വി. നമ്പൂതിരി യോഗസന്ദേശവും ക്ലാസും നയിച്ചു. തലവടി എ.ഡി.യു.പി സ്‌കൂളില്‍ പ്രധാന അധ്യാപിക ജയശ്രീ ദിനാചരണം ഉദ്ഘാടനം ചെയ്തു. തലവടി ടി.എം.ടി സ്‌കൂളിലും ദിനാചരണം നടന്നു.

മുഹമ്മ കാവുങ്കല്‍ പഞ്ചായത്ത് എല്‍പി സ്‌കൂളില്‍ യോഗാചാര്യനായ പന്തലിപ്പറമ്പില്‍ മുരളിയെ ആദരിച്ചു. യോഗാ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം മിനിപ്രദീപ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ് സ്റ്റാന്റിംഗ് കമ്മറ്റിചെയര്‍മാന്‍ എസ് നവാസ്,ഹെഡ്മിസ്ട്രസ് പി.കെ. സാജിത,സീലിയ,പി എ ഷെമീര്‍ എന്നിവര്‍ സംസാരിച്ചു.

മുഹമ്മ എബി വിലാസം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എസ്പിസി, എന്‍സിസി കേഡറ്റുകള്‍ക്കായി യോഗാപരിശീലനം നല്‍കി. കായികാധ്യാപകന്‍ സവിനയന്‍ ക്ലാസെടുത്തു. മുഹമ്മ സി എം എസ് എല്‍ പി സ്‌കൂളില്‍ യോഗാചാര്യന്‍ ജഗദീഷ് പരിശീലനം നല്‍കി.

ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസില്‍ യോഗാചാര്യന്‍ വിജയന്‍ കുട്ടികള്‍ക്ക് യോഗാപരിശീലനം നല്‍കി. ജില്ലാപഞ്ചായത്ത് മെമ്പര്‍ ജമീലാപുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പുഷ്പാരാമചന്ദ്രന്‍, ഹെഡ്മാസ്റ്റര്‍ ടി.ജി. സുരേഷ്, എസ്എംസി ചെയര്‍മാന്‍ വി.ആര്‍. മണിയപ്പന്‍, വൈസ്‌ചെയര്‍മാന്‍ അക്ബര്‍, കെ.കെ. നഹാര്‍, ഡെല്‍സണ്‍ എം. സ്‌കറിയ, ജയവിക്രമന്‍, കെ.കെ. പ്രതാപന്‍, ഇ.ആര്‍. ഉദയകുമാര്‍, ജെ. ഷീല എന്നിവര്‍ സംസാരിച്ചു.

ചാരമംഗലം ഗവ. സംസ്‌കൃതം സ്‌കൂളില്‍ യോഗാദിനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീനാസനല്‍കുമാര്‍ നിര്‍വഹിച്ചു. മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാമജു അധ്യക്ഷത വഹിച്ചു. സി.ബി. ഷാജികുമാര്‍, ഡി. സതീശന്‍, ഹെഡ്മിസ്ട്രസ് നിഷ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.