ആലപ്പുഴ: മരാരിക്കുളത്ത് മദ്യപിച്ച് വാഹനമോടിച്ച ഡിഐഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്ത എസ്ഐ യെ മര്‍ദ്ദിച്ച് സാരാമായി പരിക്കേല്‍പ്പിച്ചിട്ടും സിപിഎം ജില്ലാ-പ്രാദേശിക നേതൃത്വങ്ങളുടെ സമ്മര്‍ദത്തില്‍ ദുര്‍ബല വകുപ്പ് ചുമത്തി വിട്ടയച്ച സംഭവം കണ്ണൂര്‍ മോഡല്‍ സെല്‍ ഭരണം സിപിഎം കേരളത്തിലാകമാനം വ്യാപിപ്പിക്കുന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആരോപിച്ചു. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് സാരമായി പരിക്കേല്‍പ്പിച്ചതിനും ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും പരിക്കേറ്റ ഉദ്യോഗസ്ഥന്റെ മൊഴിയെടുത്ത് അതിന്റെ അടിസ്ഥാനത്തില്‍ റിമാന്‍ഡ് ചെയ്യേണ്ട പ്രതിയെ സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥന് ദുര്‍ബല വകുപ്പ് ചുമത്തി പ്രതിയെ വിട്ടയച്ചത് സിപിഎം സെല്‍ഭരണം തുടങ്ങിയതിനു തെളിവാണെന്നും ഷുക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: