കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തീരദേശമേഖലയില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തിരമായി സൗജന്യറേഷനും മറ്റും അനവദിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധികൃതരോട് ആവശ്യപ്പെട്ടു.
മാസങ്ങളായി മത്സ്യത്തിന്റെ ലഭ്യതക്കുറവ്മൂലം ജോലിയും വരുമാനവും ഇല്ലാതായി, വല്ലപ്പോഴും കിട്ടുന്ന മത്സ്യമായിരുന്നു ഈ കുടംബത്തിന്റെയെല്ലാം ആശ്രയം. അര്‍ദ്ദ പട്ടിണിയായിരുന്ന ഈ മേഖല ട്രോളിംഗ് നിരോധനം വന്നതോടെ മുഴുപ്പട്ടിണിയിലേക്ക് നീങ്ങുകയാണ്. മഴക്കാലമായതോടെ വറുതിയിലേക്ക് നീങ്ങുന്ന തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ആശ്രയമായിരിക്കുന്നത്. കടലാക്രമണഭീഷണിയുടെയും മുഴുപട്ടിണിയില്‍ നിന്നും ഈ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികളും സൗജന്യ റേഷനും അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
















