കണ്ണൂര്‍: കെത്രിഎ കണ്ണൂര്‍ കാസര്‍കോട് സോണ്‍ പ്രസിഡണ്ട് രാജീവന്‍ എളയാവൂരിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സാമൂഹ്യ ദ്രോഹികള്‍ കല്ലെറിച്ചു തകര്‍ത്തതില്‍ കെത്രിഎ കണ്ണൂര്‍ കാസര്‍കോഡ് സോണ്‍ വൈസ് പ്രസിഡണ്ട് പി.വി.വിജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രതിഷേധിച്ചു. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ടികെസി അഹമ്മദ്, സ്റ്റെയ്റ്റ് ജോയിന്റ് സെക്രട്ടറി സി.എച്ച്.ജഷിന്‍ദാസ്, സ്റ്റേറ്റ് എക്‌സിക്യുട്ടീവ് മെമ്പര്‍ മഹേഷ് മാറോളി, സോണ്‍ ജോയിന്റ് സെക്രട്ടറി ബിനോയ്, ട്രഷറര്‍ മുസ്തഫ റാസി, ബെന്നിച്ചന്‍ മാനുവല്‍, പ്രമോദ്, പ്രദീപ് പ്രതിഭ, പി.കെ.ശ്യാമള, സന്തോഷ്, മുഹമ്മദ് ഇംതിയാസ്, ധനേഷ് നമ്പ്യാര്‍, സംജാദ് സഹീര്‍, സിറോഷ്, ശ്രീഹരി തുടങ്ങിയവര്‍ സംസാരിച്ചു.
















