തലശ്ശേരി: പിക്കപ് വാനില്‍ കൊണ്ടുപോവുന്നതിനിടെ ഹൈവേ പോലീസ് പിടിച്ചെടുത്ത രേഖകളില്ലാത്ത ആറ് ലക്ഷത്തി എഴുപത്തേഴായിരത്തി എഴുന്നൂറ്റമ്പത് രൂപ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. ഞായറാഴ്ച വൈകുന്നേരം ദേശീയപാതയില്‍ വീനസ് കോര്‍ണണറിനടുത്ത്‌വെച്ചാണ് ടിഎന്‍ 31 ബിസി 1863 നമ്പര്‍ റ്റാറ്റാ പിക്കപ് വാനില്‍ കടത്തുകയായിരുന്ന പണം കണ്ടെടുത്തത്. വാന്‍ ഡ്രൈവര്‍ തെരുവെട്ടൂര്‍ വെമ്പ്രാനത്തെ ശക്തിവേലി (35), ക്ലീനര്‍ മലപ്പുറത്തെ ഖാലിദ് (26) എന്നിവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. കണ്ണൂരില്‍ നിന്ന് തമിഴ് നാട്ടിലെ കടലൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു പണം.
















