ചെറുപുഴ: വാഹന പരിശോധനയുടെ മറവില്‍ പൊലീസ് സ്ത്രീകളെ ശല്ല്യപ്പെടുത്തുന്നതായി പരാതി. ചെറുപുഴ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ക്കെതിരെയാണ് പരാതി ഉയരുന്നത്. സ്ത്രീകളെ വാഹനം തടഞ്ഞ് റോഡില്‍ മണിക്കൂറുളോളം നിര്‍ത്തുന്നതായിട്ടാണ് പരാതി ഉള്ളത്. കഴിഞ്ഞ ആഴ്ച വനിതാ പഞ്ചായത്ത് അംഗത്തെ ജീപ്പില്‍ നിന്നും ഇറക്കിവിട്ട് വാഹനം കസ്റ്റഡില്‍ എടുത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകളുടെ വാഹനം പരിശോധന കര്‍ശകമാക്കിയത്.മുഴുവന്‍ പേപ്പറുകള്‍ കാണിച്ചാലും കൂറെ സമയം റോഡില്‍ നിര്‍ത്തുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം മഴയില്‍ വരെ സ്ത്രീകളെ നിറുത്തിയിരുന്നു.ജോലികഴിഞ്ഞ് വൈകുന്നോരം മടങ്ങുന്ന സ്ത്രീകളുടെ വാഹനം തടഞ്ഞ് നിര്‍ത്തുന്നത് ഇവര്‍ വീട്ടില്‍ എത്താന്‍ വൈകാനും ഇടയാക്കുന്നു.
















