പള്ളിത്തോട് പുന്നക്കല്‍ മാത്യു ബോസിന്റെ വീട് മരം വീണ് തകര്‍ന്ന നിലയില്‍
തുറവൂര്‍: ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് വീടു തകര്‍ന്നു. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പള്ളിത്തോട് പുന്നക്കല്‍ മാത്യു ബോസിന്റെ വീടാണ് പൂര്‍ണ്ണമായി തകര്‍ന്നത്. കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
















