മുഹമ്മ: പത്താംതരം വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉറപ്പിക്കാന്‍ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസില്‍ യോഗാപരിശീലനം ആരംഭിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാ ദിവസവും ഒന്നര മണിക്കൂറും ശനിയാഴ്ച ഉച്ചവരേയുമാണ് യോഗാപരിശീലനം. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. കെ.ടി. മാത്യൂ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ വി.ആര്‍. മണിയപ്പന്‍ അധ്യക്ഷത വഹിച്ചു. എം.ജി. രാജു, ജമീലാപുരുഷോത്തമന്‍, പി അക്ബര്‍, ടി.ജി. സുരേഷ്, ഷീല എന്നിവര്‍ സംസാരിച്ചു.
















